Currency

വാഹനാഭ്യാസം; പ്രത്യേക സ്ഥലത്തിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളി

സ്വന്തം ലേഖകന്‍Sunday, March 19, 2017 12:22 pm

വാഹനാഭ്യാസത്തിനു പ്രത്യേക സ്ഥലം അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. മോട്ടോര്‍സ്പോര്‍ട്സ് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബിഐസി) നല്‍കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മനാമ: വാഹനാഭ്യാസത്തിനു പ്രത്യേക സ്ഥലം അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. മോട്ടോര്‍സ്പോര്‍ട്സ് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബിഐസി) നല്‍കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ തെരുവുകളിലുള്ള അനധികൃത വാഹനാഭ്യാസങ്ങള്‍ തടയുന്നതിതിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് നിദേശം ഉയര്‍ന്നിരുന്നു. ഇീ നിര്‍ദേശമാണ് സര്‍ക്കാര്‍ തള്ളിയത്.

അനധികൃത കാര്‍സ്റ്റണ്ട് നടത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യം കൊണ്ടുവരണമെന്ന് എംപി. ജമാല്‍ ദാവൂദ് ആണ് നിര്‍ദേശിച്ചത്. ഡ്രാഗ് റേസിങ്, ഡ്രിഫ്റ്റിങ് തുടങ്ങി ഒട്ടേറെ പരിപാടികള്‍ ബിഐസിയിലെ വിദഗ്ധര്‍ സംഘടിപ്പിക്കാറുണ്ടെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഇത് നടത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x