Currency

മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു

സ്വന്തം ലേഖകൻSunday, March 19, 2017 2:19 pm

സെന്റ് പാരിഷ് ചർച്ചിൽ വെച്ച് ഫാദർ ടോമി മാത്യു കളത്തൂരിനാണ് കുത്തേറ്റത്

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു. ഫൗക്നറിലെ സെന്റ് പാരിഷ് ചർച്ചിൽ വെച്ച് ഫാദർ ടോമി മാത്യു കളത്തൂരിനാണ് കഴുത്തിൽ കുത്തേറ്റത്. കുത്തേറ്റ വൈദികനെ നോർത്തേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറ്റാലിയൻ വംശജനാണ് വൈദികനെ കുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവശേഷം ഓടിരക്ഷപ്പെട്ട ഇയാൾക്ക് വേണ്ടി പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x