വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച 1.30 ഓടെ ആയിരുന്നു തീപിടുത്തം. അപകട സമയം നിരവധി പേര് സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും തീപടരുന്നത് കണ്ട ഉടനെ പുറത്തേക്കിറങ്ങിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഷാര്‍ജ: വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച 1.30 ഓടെ ആയിരുന്നു തീപിടുത്തം. അപകട സമയം നിരവധി പേര് സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും തീപടരുന്നത് കണ്ട ഉടനെ പുറത്തേക്കിറങ്ങിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചില തൊഴിലാളികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.
തീപിടിത്തത്തില്‍ സ്ഥാപനത്തിലെ ഭൂരിഭാഗം സാധനസാമഗ്രികളും രേഖകളും കത്തിനശിച്ചു. അപകട കാരണം അറിവായിട്ടില്ല. സിവില്‍ഡിഫന്‍സ് വിഭാഗം അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കാരണമാണ് മറ്റിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയനായത്. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.