Currency

ദുബായില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Monday, March 20, 2017 2:23 pm

ജൂണ്‍ ആറു മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം സാധനങ്ങള്‍ സൂക്ഷിക്കാനായി വാഹനങ്ങളില്‍ സ്ഥാപിക്കുന്ന പെട്ടികളുടെ വലിപ്പത്തിലും രൂപത്തിലും മാറ്റം വേണ്ടി വരും. ഇവ വാഹനത്തില്‍ ഇനി മുതല്‍ വെല്‍ഡു ചെയ്ത് ഘടിപ്പിക്കാന്‍ പാടില്ല. പകരം ആണിയടിച്ച് ഉറപ്പിച്ചിരിക്കണം. അറ്റം കൂര്‍ത്തു നില്‍ക്കരുത്.

ദുബായ്: ഡെലിവറി വാഹനങ്ങള്‍ക്ക് ദുബായില്‍ നിയന്ത്രണം വരുന്നു. ഇതിനായി പുതിയ ചട്ടങ്ങള്‍ നടപ്പാക്കും. ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ പറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി വേഗതയിലുള്ള യാത്ര ഇനി നടക്കില്ല. വാഹനാപകട നിരക്കില്‍ വര്‍ധനവുണ്ടാവുന്നതും അപകടങ്ങളില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാവുന്നതും കണക്കിലെടുത്താണ് ദുബായ് പൊലീസ്, സാമ്പത്തിക വികസന വിഭാഗം (ഡി.ഇ.ഡി), ദുബായ് നഗരസഭ എന്നിവയുടെ സഹകരണത്തോടെ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കുന്നത്.

ജൂണ്‍ ആറു മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം സാധനങ്ങള്‍ സൂക്ഷിക്കാനായി വാഹനങ്ങളില്‍ സ്ഥാപിക്കുന്ന പെട്ടികളുടെ വലിപ്പത്തിലും രൂപത്തിലും മാറ്റം വേണ്ടി വരും. ഇവ വാഹനത്തില്‍ ഇനി മുതല്‍ വെല്‍ഡു ചെയ്ത് ഘടിപ്പിക്കാന്‍ പാടില്ല. പകരം ആണിയടിച്ച് ഉറപ്പിച്ചിരിക്കണം. അറ്റം കൂര്‍ത്തു നില്‍ക്കരുത്. പുറം ഭാഗം പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച പെട്ടികളില്‍ എല്ലാ വശങ്ങളിലും റിഫ്‌ലക്ടറുകളും ലൈറ്റുകളും വേണം.

സ്ഥാപനത്തിന്റെ പേരും വിവരങ്ങളും 20 മീറ്റര്‍ അകലെ നിന്ന് വായിക്കാവുന്ന വിധം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവണം തുടങ്ങിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തുന്നത്. ഈ വര്‍ഷം നിബന്ധനകള്‍ നടപ്പാക്കാന്‍ ആരംഭിക്കുമെങ്കിലും 2018 മാര്‍ച്ച് ആറു വരെ ഇതിനായി സമയം അനുവദിക്കുമെന്ന് ആര്‍.ടി.എ ലൈസന്‍സിംഗ് സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x