മുതിര്‍ന്നവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഓസ്ട്രിയയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിഫി ശിരോവസ്ത്രം നിരോധിച്ചു.
വിയന്ന: മുതിര്‍ന്നവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഓസ്ട്രിയയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിഫി ശിരോവസ്ത്രം നിരോധിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്‍റെ വിധിയെ തുടര്‍ന്ന്‍ ശിരോവസ്ത്രം നിരോധിക്കുന്ന ആദ്യ തൊഴില്‍ സ്ഥാപനമാണ് ബിഫി. ഇനിമുതൽ ശിരോവസ്ത്രം, തലപ്പാവുകള്‍, വിവിധയിനം സ്കാഫുകള്‍, തൊപ്പികള്‍, മറ്റ് മത ചിഹ്നമായ ശിരോവസ്ത്രങ്ങള്‍ എന്നിവ സ്ഥാപനത്തിൽ ധരിക്കാൻ പാടില്ല.
തൊഴില്‍ സ്ഥലത്ത് തലമറയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള അവകാശം തൊഴിലുടമയ്ക്കുണ്ടെന്നായിരുന്നു യൂറോപ്യന്‍ കോടതിയുടെ ഉത്തരവ്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും തൊപ്പികള്‍, കുരിശുരൂപങ്ങള്‍ എന്നിവയും ഇനി മുതല്‍ ക്ലാസ് മുറികളില്‍ അനുവദിക്കുകയില്ലെന്ന് സ്ഥാപന മേധാവി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.