Currency

ദുബായിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Friday, March 24, 2017 11:49 am

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിനോദസഞ്ചാരരംഗത്ത് 12 ശതമാനത്തിന്റെ വര്‍ധനയാണ് പുതുവര്‍ഷത്തിന്റെ ആദ്യ രണ്ടുമാസം പിന്നിട്ടപ്പോള്‍ ഉണ്ടായിട്ടുള്ളത്. 30 ലക്ഷത്തോളം പേരാണ് ഈ രണ്ടുമാസകാലയളവില്‍ ദുബായ് സന്ദര്‍ശിച്ചത്.

ദുബായ്: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിനോദസഞ്ചാരരംഗത്ത് 12 ശതമാനത്തിന്റെ വര്‍ധനയാണ് പുതുവര്‍ഷത്തിന്റെ ആദ്യ രണ്ടുമാസം പിന്നിട്ടപ്പോള്‍ ഉണ്ടായിട്ടുള്ളത്. 30 ലക്ഷത്തോളം പേരാണ് ഈ രണ്ടുമാസകാലയളവില്‍ ദുബായ് സന്ദര്‍ശിച്ചത്.

അതേസമയം ചൈനയില്‍നിന്നും റഷ്യയില്‍നിന്നുമുള്ളവര്‍ക്ക് ദുബായില്‍ ഓണ്‍ അറൈവല്‍ വിസാ സംവിധാനമൊരുക്കിയതും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായി. ആദ്യ രണ്ടുമാസങ്ങളില്‍ ചെനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മാത്രം 60 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഒന്നരലക്ഷത്തിലധികം ചൈനീസ് സന്ദര്‍ശകരാണ് ദുബായിലെത്തിയത്.

റഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 84 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ദുബായ് ലോകവിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പമെത്താനുള്ള സൗകര്യമാണ് ആദ്യമൊരുക്കിയത്. കൂടാതെ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദുബായ് മുന്നോട്ടുവെയ്ക്കുന്നത്.

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റി 2020-ഓടെ വര്‍ഷം 200 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x