Currency

നോർതേൺ ടെറിട്ടറിയിൽ ഇനി ഗർഭച്ഛിദ്രം നിയമവിധേയം

സ്വന്തം ലേഖകൻSaturday, March 25, 2017 10:33 am

4-നെതിരെ 20 വൊട്ടുകൾക്കാണു പുതിയ ബിൽ നിയമസഭ പാസ്സാക്കിയത്

ഡാർവിൻ: ഗർഭച്ഛിദ്രം നിരോധിച്ചുകൊണ്ടുള്ള നിലവിലെ നിയമങ്ങൾ എടുത്തുമാറ്റി നോർതേൺ ടെറിട്ടറിയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കി. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന ചർച്ചകൾക്കൊടുവിൽ 4-നെതിരെ 20 വൊട്ടുകൾക്കാണു പുതിയ ബിൽ നിയമസഭ പാസ്സാക്കിയത്. 

ഗർഭച്ഛിദ്രത്തിനുള്ള ബിൽ പാസ്സാക്കുന്നതിലൂടെ സർക്കാർ ടെറിട്ടറിയിലെ വനിതകൾക്കു നൽകിയ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുകയായിരുന്നുവെന്ന് അറ്റോർണി ജനറലും ആരോഗ്യ മന്ത്രിയുമായ നടാഷ ഫയിൽസ് പറഞ്ഞു.

ബിൽ പാസ്സായതിലൂടെ ഗർഭഛിദ്രഗുളികയായ RU486-ന്റെ വില്പനയും ഉപയോഗവും നിയമവിധേയമാക്കിയിട്ടുണ്ട്. പുതിയ നിയമം വരുന്നതിലൂടെ ആസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലെ സ്ത്രീകൾക്കു ലഭിക്കുന്ന അതേ അനുകൂല്യങ്ങൾ ടെറിട്ടറിയിലെ സ്ത്രീകൾക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി മൈക്കിൾ ഗണ്ണർ പറഞ്ഞു.

അതേസമയം ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതു മൂലം പുതുതലമുറയെ കവർന്നെടുക്കുകയാണെന്ന് പാർലമെന്റ് അംഗമായ ജെറി വുഡ് ആരോപിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x