Currency

ബഹ്‌റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ്; യുനൈറ്റഡ് പാനലിന് ഉജ്ജ്വല വിജയം

സ്വന്തം ലേഖകൻSunday, March 26, 2017 3:27 pm

ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് പാനലിന് ഉജ്ജ്വല വിജയം

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് പാനൽ ഉജ്ജ്വല വിജയം നേടി. 2017-18 വര്‍ഷത്തെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പിലാണ് ഈ നേട്ടം. പി.വി രാധാകൃഷ്ണപിള്ള പ്രസിഡന്റും എന്‍.കെ വീരമണി ജനറല്‍ സെക്രട്ടറിയുമായ യുനൈറ്റഡ് പാനല്‍ നിലവിലുള്ള ഭരണസമിതിയാണ്. തുടര്‍ച്ചായി രണ്ടാം വര്‍ഷമാണ് ഇവര്‍ വിജയിക്കുന്നത്.

ഇന്നലെ രാവിലെ മുതൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. വാര്‍ഷിക ജനറല്‍ ബോഡിക്ക് ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. പി.വി രാധാകൃഷ്ണപിള്ള നയിച്ച യുണൈറ്റഡ് പാനലും, കെ. ജനാർദ്ദനന്‍ നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് ഫോറവും തമ്മിലായിരുന്നു മത്സരം. 7 മണി വരെ നീണ്ട പോളിങ്ങിൽ പി.വി രാധാകൃഷ്ണപിള്ളക്ക് 892 ഉം വീരമണിക്ക് 811 വോട്ടുകൾ ലഭിച്ചു. കെ.ജനാര്‍ദനന് 359ഉം ശ്രീകുമാറിന് 450ഉം വോട്ടുകളുമാണ് ലഭിച്ചത്. ദേവന്‍ ഹരികുമാര്‍ പ്രിസൈഡിങ് ഓഫീസറും ഹരിദാസ് ബി, അനീഷ് ശ്രീധര്‍ എന്നിവർ പോളിങ്ങ് ഓഫീസര്‍മാര്‍മാരുമായിരുന്നു.

വിജയിച്ച യുനൈറ്റഡ് പാനല്‍ ഭാരവാഹികൾ

പ്രസിഡന്റ്: പി.വി രാധാകൃഷ്ണപിള്ള

ജനറല്‍ സെക്രട്ടറി: എന്‍.കെ.വീരമണി

അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി: മനോഹരന്‍ പാവറാട്ടി

ട്രഷറര്‍: ദേവദാസ് കുന്നത്ത്

എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി: ശിവകുമാര്‍ കൊല്ലെറോത്ത്

മെംബര്‍ഷിപ്പ് സെക്രട്ടറി: ജഗദീഷ് ശിവന്‍

ലൈബ്രേറിയന്‍: വിനയചന്ദ്രന്‍

ലിറ്റററി വിങ് സെക്രട്ടറി: കെ.സി ഫിലിപ്പ്

ഇന്റേണല്‍ ഓഡിറ്റര്‍: കൃഷ്ണകുമാര്‍ വി.കെ

ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി: നൗഷാദ് ചെറിയില്‍

വൈസ് പ്രസിഡന്റ്: ആഷ്‌ലി ജോര്‍ജ്ജ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x