Currency

സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് നൽകിവരുന്ന തുക ഓസ്ട്രിയ ഇരട്ടിയാക്കുന്നു

സ്വന്തം ലേഖകൻSunday, March 26, 2017 8:21 pm

സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറാകുന്ന അഭയാർത്ഥികൾക്ക് നൽകിവരുന്ന തുക ഓസ്ട്രിയ ഇരട്ടിയാക്കുന്നു

വിയന്ന: സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറാകുന്ന അഭയാർത്ഥികൾക്ക് നൽകിവരുന്ന തുക ഓസ്ട്രിയ ഇരട്ടിയാക്കുന്നു. രാജ്യത്തെത്തിയിരിക്കുന്ന അഭയാർത്ഥികളിൽ അമ്പതിനായിരം പേരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ക്യാമ്പെയിന്റെ ഭാഗമായാണ് തീരുമാനം.

നിലവിൽ 500 യൂറോയാണ് ഓസ്ട്രിയ വിടാൻ സന്നദ്ധരാകുന്ന അഭയാർത്ഥികൾക്ക് നൽകിവരുന്നത്. ഈ തുക ഇരട്ടിയാക്കി വർധിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വോൾഫ്ഗാങ് സബോട്ക അറിയിച്ചു. 8.7  മില്യൺ ജനങ്ങളുള്ള ഓസ്ട്രിയയിൽ 2015 ന് ശേഷം 130,000 അഭയാർത്ഥി അപേക്ഷയാണ് ലഭിച്ചത്.

രാജ്യത്തെത്തിയ അഭയാർത്ഥികളിൽ 10,700 പേർ കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയിരുന്നു. ഇതിൽ 5,800 പേർ സ്വന്തം ഇഷ്ടപ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരാണ്. അതേസമയം രാജ്യം വിടാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്ന ആദ്യ ആയിരം അഭയാർത്ഥികൾക്ക് മാത്രമേ ഇരട്ടി തുക നൽകുകയുള്ളൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x