Currency

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ; ജുഡീഷ്യൻ ഡിപാർട്ട്മെന്റിന്റെ ഇടപെടൽ ആവശ്യപ്പെട്ട് തുളസി ഗബ്ബാർഡ്

സ്വന്തം ലേഖകൻMonday, March 27, 2017 12:05 pm
Tulsi Gabbard

Tulsi Gabbard

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളിൽ യുഎസ് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഇടപെടൽ ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗമായ തുളസി ഗബ്ബാർഡ്. ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇന്ത്യൻ സമൂഹം അമേരിക്കയിൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആശങ്കയുളവാക്കുന്നുണ്ടെന്നും മതേതര സങ്കൽപ്പങ്ങൾക്കും സഹിഷ്ണുതയ്ക്കും കനത്ത വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും അവർ പ്രതികരിച്ചു.

യു.എസ്‌. കോണ്‍ഗ്രസിലെ ‘ഇന്ത്യ ആന്‍ഡ്‌ ഇന്ത്യന്‍ -അമേരിക്കന്‍ കോക്കസി’ന്റെ ഉപാധ്യക്ഷയാണ് ഹവായില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക്‌ പ്രതിനിധിയായ തുളസി ഗബ്ബാർഡ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x