Currency

8837 പേരുടെ പാസ്‌പോര്‍ട്ടുകള്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഉടമകളെ കാത്തിരിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, March 28, 2017 4:07 pm

8837 പേരുടെ പാസ്‌പോര്‍ട്ട് നമ്പറുകളാണ് എംബസി പുറത്തുവിട്ടത്. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് കൈമാറുന്നതിന് എംബസി സൗകര്യം ഒരുക്കിയിട്ടുണ്ട്.

റിയാദ്: സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ റിയാദ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. എണ്ണായിരത്തിലധികം പാസ്‌പോര്‍ട്ടുകളാണ് എംബസിയില്‍ ഉടമകളെ കാത്തിരിക്കുന്നത്. കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ തെളിവുസഹിതമത്തെി ഉടമകള്‍ കൈപ്പറ്റണമെന്ന് എംബസി ആവശ്യപ്പെട്ടു.

8837 പേരുടെ പാസ്‌പോര്‍ട്ട് നമ്പറുകളാണ് എംബസി പുറത്തുവിട്ടത്. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് കൈമാറുന്നതിന് എംബസി സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക സീരിയല്‍ നമ്പര്‍ നല്‍കിയാണ് പാസ്‌പോര്‍ട്ട് നമ്പറുകളുടെ പട്ടിക എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയില്‍ ഉമടകള്‍ക്ക് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് എംബസിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കേണ്ടതില്ല. എംബസിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നതോടെ ഇവര്‍ക്ക് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് എക്‌സിറ്റ് നേടി രാജ്യം വിട്ടുപോകാവുന്നതാണ്. മാര്‍ച്ച് 29 മുതല്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് നിരുപാധികം രാജ്യം വിടാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x