ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികളെ പ്രത്യേക കെട്ടിടത്തിലോ വ്യവസായ മേഖലകളിലെ ലേബർ ക്യാമ്പുകളിലോ ആണ് താമസിപ്പിക്കേണ്ടത്
ഷാര്‍ജ: പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കരുതെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. സ്വദേശികളുടെ ഭവനങ്ങളിൽ ഏഷ്യൻ തൊഴിലാളികളെ പാർപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടതിനാലാണ് മുനിസിപ്പാലിറ്റി ഈ തീരുമാനം എടുത്തത്.
അനധികൃത താമസം തുടരുന്നവർ താമസിക്കുന്ന കെട്ടിടത്തിലെ ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ഇവരെക്കുറിച്ച് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം ഒഴിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധന വകുപ്പ് ആക്ടിങ് ഡയറക്ടർ ഖലീഫ അൽസുവൈദി അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികളെ പ്രത്യേക കെട്ടിടത്തിലോ വ്യവസായ മേഖലകളിലെ ലേബർ ക്യാമ്പുകളിലോ ആണ് താമസിപ്പിക്കേണ്ടത്. ഇങ്ങനെ താമസിക്കുമ്പോൾ ഒരു മുറിയിൽ മൂന്നിലധികം പേർ താമസിക്കരുതെന്നും അവർ മുനിസിപ്പാലിറ്റിയുടെ താമസ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും നഗരസഭയുടെ മുന്നറിയിപ്പുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.