Currency

ദുബായില്‍ ഇലക്ട്രോണിക്‌സ് മേളയായ ജൈറ്റക്‌സ് ഷോപ്പറിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍Wednesday, March 29, 2017 6:38 pm

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപുകള്‍, ടാബ്ലറ്റ്, എച്ച്.ഡി ടിവികള്‍, കാമറകള്‍, മറ്റു സ്മാര്‍ട്ട് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവതരണവും മേളയില്‍ നടക്കും. പ്രമുഖ ഇലക്ട്രോണിക് വിതരണ ബ്രാന്‍ഡുകളെല്ലാം ജൈറ്റക്‌സ് സപ്രിങ്ങ് എഡിഷനില്‍ അണിനിരക്കുന്നുണ്ട്.

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേളയായ ജൈറ്റക്‌സ് ഷോപ്പറിന് ഇന്ന് തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മേളയില്‍ ലോക ബ്രാന്‍ഡുകളുടെ 35,000 ത്തിലേറെ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഉണ്ടാവുക. ഏപ്രില്‍ ഒന്നുവരെയാണ് മേള നടക്കുന്നത്.

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപുകള്‍, ടാബ്ലറ്റ്, എച്ച്.ഡി ടിവികള്‍, കാമറകള്‍, മറ്റു സ്മാര്‍ട്ട് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവതരണവും മേളയില്‍ നടക്കും. ഇ മാക്‌സ്, ജാക്കിസ്, ജംബോ, പ്ലഗ് ഇന്‍സ്, ഷറഫ് ഡി.ജി തുടങ്ങി പ്രമുഖ ഇലക്ട്രോണിക് വിതരണ ബ്രാന്‍ഡുകളെല്ലാം ജൈറ്റക്‌സ് സപ്രിങ്ങ് എഡിഷനില്‍ അണിനിരക്കുന്നുണ്ട്. മിക്കവരും 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഇതിന് പുറമെ മിന്നല്‍ വിലക്കിഴിവുകളും മെഗാ സമ്മാന പ്രഖ്യാപനങ്ങളുമുണ്ടാകും.

ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ സന്ദര്‍ശകര്‍ക്ക് ഡെല്‍ ലാപ്‌ടോപ്പുകള്‍ ലഭിക്കുന്നതാണ്. കൂടാതെ അവസാന ദിവസത്തെ നറുക്കെടുപ്പിലെ വിജയിക്ക് ടൊയോട്ട ഫൊര്‍ച്യുണര്‍ കാറാണ് സമ്മാനമായി ലഭിക്കുക. 300 ദിര്‍ഹത്തിന്റെ ബില്ലുകള്‍ കാണിച്ചാല്‍ ട്രേഡ് സെന്ററിലെ ബഹുനില ശൈഖ് റാശിദ് ടവര്‍ പാര്‍ക്കിങ്ങില്‍ സൗജന്യപാര്‍ക്കിങ് അനുവദിക്കും. ദിവസവും രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 20 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x