Currency

ഏറ്റവും വലിയ ഡ്രൈവിങ് ലൈസന്‍സ് തീര്‍ത്ത് ഷാര്‍ജ ഗിന്നസ് റെക്കോഡ് നേടി

സ്വന്തം ലേഖകന്‍Wednesday, March 29, 2017 6:47 pm

1.94 മീറ്റര്‍ നീളവും 2.94 മീറ്റര്‍ വീതിയുമുള്ള ലൈസന്‍സാണ് യഥാര്‍ഥ സാമഗ്രികള്‍ ഉപയോഗിച്ച് ഷാര്‍ജ പൊലീസ് നിര്‍മിച്ചത്. മൊത്തം വിസ്തീര്‍ണം 5.70 ചതുരശ്ര മീറ്ററാണ്.

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവിങ് ലൈസന്‍സ് തീര്‍ത്ത് ഷാര്‍ജ വീണ്ടും ഗിന്നസ് റെക്കോഡ് നേടി. ഷാര്‍ജ പോലീസാണ് ഇത്തവണ റെക്കോഡ് നേടിയത്. 1.94 മീറ്റര്‍ നീളവും 2.94 മീറ്റര്‍ വീതിയുമുള്ള ലൈസന്‍സാണ് യഥാര്‍ഥ സാമഗ്രികള്‍ ഉപയോഗിച്ച് ഷാര്‍ജ പൊലീസ് നിര്‍മിച്ചത്. മൊത്തം വിസ്തീര്‍ണം 5.70 ചതുരശ്ര മീറ്ററാണ്. ഗിന്നസ് പ്രതിനിധി ഹുദ ഖശാബില്‍ നിന്ന് ഷാര്‍ജ പൊലീസ് മേധാവി ബ്രി. സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി ഗിന്നസ് പത്രം ഏറ്റുവാങ്ങി.

കഴിഞ്ഞ ആഴ്ചയാണ് വെള്ളം നിറച്ച കുപ്പികള്‍ കൊണ്ട് ഭൂപടമൊരുക്കി ഷാര്‍ജ സര്‍വകലാശാല ഗിന്നസ് റെക്കോഡ് നേടിയത്. ലോകത്തിലെ ഏറ്റവും വലിയ തീന്‍മേശ, മരം കൊണ്ട് തീര്‍ത്ത ധര്‍മപ്പെട്ടി, വിളക്ക് കൂട് എന്നിവ തീര്‍ത്തും ഷാര്‍ജ നേരത്തെ ഗിന്നസ് ലോക റെക്കോഡ് നേടിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x