മൊത്തം ഗ്രോസറികളിലും ഒരേതരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതിനായി വെള്ള, കറുപ്പ് അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ള നിറങ്ങള്‍ അനുവദിക്കില്ല. എല്ലാ കടകളിലും സി.സി.ടിവി നിര്‍ബന്ധമാക്കും.
ഷാര്‍ജ: ഗ്രോസറികള്‍ അടിമുടി പരിഷ്കരിക്കാന്‍ നിര്‍ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ലഘുലേഖകള്‍ ഷാര്‍ജ സാമ്പത്തിക വികസനവകുപ്പ് വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
2018 മാര്‍ച്ച് 25ന് മുമ്പായി ഗ്രോസറികളിലെ പരിഷ്കാരം പൂര്‍ത്തിയാക്കും. ഇതിനു മുമ്പായി മൊത്തം ഗ്രോസറികളിലും ഒരേതരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതിനായി വെള്ള, കറുപ്പ് അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ള നിറങ്ങള്‍ അനുവദിക്കില്ല. എല്ലാ കടകളിലും സി.സി.ടിവി നിര്‍ബന്ധമാക്കും.
കടകള്‍ക്ക് 30 ചതുരശ്ര മീറ്ററിന് മുകളില്‍ വിസ്തീര്‍ണം ഉണ്ടായിരിക്കുകയും 99 ചതുരശ്ര മീറ്ററില്‍ കൂടുകയും ചെയ്യാന്‍ പാടില്ല. കടയുടെ മുന്‍വശത്ത് നിര്‍ബന്ധമായും ഗ്ലാസ് വാതില്‍ നല്‍കണം. സ്പ്ലിറ്റ് ഏ.സികള്‍ മാത്രമെ വെക്കാന്‍ അനുവദിക്കൂ. ഭിത്തിയില്‍ വിള്ളലുള്ള കെട്ടിടങ്ങള്‍ പാടില്ല. തറയില്‍ സിറമിക് ടൈലുകള്‍ പാകണം.
തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ഷാര്‍ജ സാമ്പത്തിക വികസനവകുപ്പ് വിതരണം ചെയ്ത ലഘുലേഖയിലുള്ളത്. 2017 മാര്‍ച്ച് 25 മുതല്‍ 2018 മാര്‍ച്ച് 25 വരെയുള്ള സമയത്തിനുള്ളില്‍ ഷാര്‍ജയിലെ മുഴുവന്‍ ഗ്രോസറികളും ഈ രീതിയിലേക്ക് മാറേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.