
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ തൊഴിലാളികൾക്കു നേരെയുള്ള ചൂഷണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതു തടയുന്നതിനായി ഫെയർവർക്ക്സ് ഓംബുഡ്സ്മാൻ മൊബൈൽ ആപ്പ് കൊണ്ടു വരുന്നു. കണക്കുകൾ പ്രകാരം വർക്ക് വിസയിലെത്തുന്നവരും കുടിയേറ്റക്കാരുമാണ് എറ്റവുമധികം ചൂഷണം നേരിടുന്നത്. തൊഴിലാളി ചൂഷണവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളിൽ അധികവും കൃത്യസമയം കാണിക്കാത്തതു മൂലമുള്ളതാണ്.
ഹോട്ടൽ മേഖലകളിലും, ചെറുകിട വ്യാപാര മേഖലകളിലും ഫ്രൂട്ട് പിക്കിങ്ങ് മേഖലകളിലും ജോലി ചെയ്യുന്നവർക്ക് അവർ ജോലി ചെയ്ത സമയം കൃത്യമായി കണക്കാക്കാൻ ഈ ആപ് സഹായിക്കും.’റെക്കോർഡ് മൈ അവേഴ്സ്’ എന്നാണ് ഈ ആപ്പിന്റെ പേർ. ഒരാൾ ജോലി സ്ഥലത്ത് എത്തുമ്പോൾ തന്നെ ഇത് സ്വയം പ്രവർത്തിച്ചു സമയം രേഖപ്പെടുത്തി തുടങ്ങുമെന്നും ഓംബുഡ്സ്മാന്റെ നതാലി ജെയിംസ് പറഞ്ഞു. ഇംഗ്ലീഷ് കൂടാതെ 12 ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.