ദോഹ, അബുദാബി, ദുബായ് എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നു
സിഡ്നി: ദോഹ, അബുദാബി, ദുബായ് എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നു. സ്ഫോടക വസ്തുക്കൾ കൈവശമുണ്ടോ എന്നു പരിശോധിക്കുന്നതിനായുള്ള ഏക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ഷൻ (ETD) സ്ക്രീനിംഗ് ഇനി മുതൽ ബോർഡിങ് ഗെയ്റ്റുകളിൽ സ്ഥാപിയ്ക്കും.
രാജ്യത്തിന് ഒരു സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നില്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നതിനു വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഫെഡറൽ ഗതാഗത മന്ത്രി ഡാരൻ ചെസ്റ്റർ അറിയിച്ചതായി news.com.au റിപ്പോർട്ട് ചെയ്യുന്നു. ഇത് അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
ഓസ്ട്രേലിയയിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിൽ ഇതുവരെ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ല. ക്വാണ്ടസ് എയർവേസ്, എത്തിഹാദ് എയർവേസ് (ഇതിൽ വിർജിൻ ഓസ്ട്രേലിയ കോഡ് ഷെറിങ് യാത്രക്കാരും ഉൾപ്പെടും), എമിറേറ്റ്സ്, ഖത്തർ ഐർവേസ് എന്നീ എയർലൈൻസുകളിലെ യാത്രക്കാർക്കാണ് ഈ മാറ്റം നിലവിൽ ബാധകമാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.