
റിയാദ്: സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ പരമാവധി നാല്‍പത് ശതമാനം വരെ ഇളവു ലഭിക്കും. അപകടങ്ങളില്‍ ഉള്‍പ്പെടാത്ത വാഹന ഉടമകള്‍ക്കാണ് പ്രത്യേക പ്രോത്സാഹനമായി നിരക്കില്‍ ഇളവ് അനുവദിക്കുന്നത്. സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതുക്കിയ നിരക്ക് ഇളവ് പ്രകാരം അപകടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി ഒരു വര്‍ഷമെങ്കിലും ക്ലെയിം ഉന്നയിക്കാത്തവര്‍ക്ക് പതിനഞ്ച് ശതമാനവും തുടര്‍ച്ചയായി രണ്ട് വര്‍ഷം ക്ലെയിം ചെയ്യാത്തവര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനവും ഇളവ് ലഭിക്കും. അതേസമയം മൂന്ന് വര്‍ഷം അപകടം കൂടാതെ വാഹനം ഓടിച്ചവര്‍ക്ക് മുപ്പത് ശതമാനം ഇളവ് അനുവദിക്കും. ഇതിനുപുറമെ ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായി പത്ത് ശതമാനം പ്രത്യേക ഇളവും നല്‍കും.
തുടര്‍ച്ചയായി ഒരേ കമ്പനിയില്‍ പോളിസി പുതുക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയാണ്പുതിയ തീരുമാനം പ്രഖ്യപിച്ചത്. സൗദിയില്‍ വാഹനാപകട നിരക്കു കൂടുതലാണ്. ഇതു സംബബന്ധിച്ചു പഠനം നടത്തിയ സാമയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും പരിഷ്‌കാരം പ്രേരിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.