Currency

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

സ്വന്തം ലേഖകൻMonday, April 3, 2017 7:13 pm

സിഡ്നി: ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ടേണ്‍ബുളിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.

വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിൽ നടത്തുമെന്ന് അനുബന്ധവൃത്തങ്ങൾ അറിയിച്ചു.

2016ൽ നടന്ന ചൈനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ടേൺബുൾ ഇന്ത്യയിലെത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x