സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകരായ ഇന്ത്യക്കാർക്ക് ഔട്ട്പാസ് വിതരണം ചെയ്തു തുടങ്ങി. ഔട്ട് പാസിനായി അപേക്ഷിവരില്‍ ഏഴു ശതമാനം പേര്‍ കേരളത്തിൽ നിന്നുള്ളവരാണ്
റിയാദ്: സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകരായ ഇന്ത്യക്കാർക്ക് ഔട്ട്പാസ് വിതരണം ചെയ്തു തുടങ്ങി. ഔട്ട് പാസിനായി അപേക്ഷിവരില്‍ ഏഴു ശതമാനം പേര്‍ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്കുകൾ പറയുന്നത്. ഇന്നലെവരെ 3,655 ഇന്ത്യൻ തൊഴിലാളികൾ ഔട്ട്പാസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സൗദിയിലെ ഇന്ത്യൻ നയതന്ത്രകാര്യങ്ങളിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി 21 സേവനാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അപേക്ഷ സമർപ്പിച്ചവരിൽ കൂടുതലും ഉത്തർപ്രദേശിൽനിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റക്യത്യങ്ങളിൽ പ്രതികളായി സൗദി പോലീസ് അന്വേഷിക്കുന്നവരും ഔട്ട്പാസിന് അപേക്ഷിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരക്കാരുടെ കാര്യത്തിൽ സൗദി നിയമവ്യവസ്ഥയ്ക്ക് അനുസൃതമായ തീരുമാനമാണ് കൈക്കൊള്ളുകയെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
എമർജൻസി സെർട്ടിഫിക്കറ്റ്/ ഔട്ട്പാസ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങൾ
| DAMMAM (Sunday-Thursday) | International Indian School, Dammam |
| AL JUBAIL (Sunday-Thursday) | VFS Indian Passport Application Centre, Al Khater Business Center 2, Al Madinah Al Munawara St., Jubail |
| BURAIDAH (Sunday-Thursday) | VFS Indian Passport Application Centre, Opp. Jawasat office, Buraidah |
| WADI AL DAWASIR (Sunday-Thursday) | VFS Indian Passport Application Centre, Ground Floor, Main Street, Al Ahli Bank (NCB), Wadi Al Dawasir |
| AL KHAFJI (Friday) | International Indian School, Al Hamra, Al Khafji |
| AL AHSA (Saturday) | Modern International School, Hofuf – Al Ahsa. |
| HAFR AL BATIN (Sunday) | Al Balawi Hotels Plaza, Hafr Al Batin |
| ARAR (Monday) | Afaf International School, Mussadiya, Arar. |
| AL JOUF (Tuesday) | Abeer Al Khozama Hotel, Sakaka, Al Jouf. |
| HA’IL (Wednesday) | Rubu’a Al Hekma Global School (Boys Section), Gate No.1,2,3 Ha’il. |
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റ് സന്ദർശിക്കാം – www.indianembassy.org.sa
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.