Currency

ലോകത്ത് ഉയരം കൂടിയ കെട്ടിടങ്ങളില്‍ 20% ദുബായിയില്‍

സ്വന്തം ലേഖകന്‍Wednesday, April 5, 2017 7:05 pm

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ മിക്കവയും ഉള്ളത് ദുബായില്‍. ഇവയില്‍ ഇരുപത് ശതമാനവും ദുബായിലെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അടക്കം ഉയരം കൊണ്ട് വിസ്മയം തീര്‍ത്ത നിരവധി കെട്ടിടങ്ങളുള്ള നഗരമാണ് ദുബായ്. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരുന്ന ക്രിക്ക് ടവര്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ ദുബായില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ലോക നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളെ കുറിച്ച് പഠനം നടത്തിയ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ബുര്‍ജ് ഖലീഫയെ കൂടാതെ പ്രിന്‍സസ് ടവര്‍, മറീന എലൈറ്റ് റസിഡന്‍സ്, അല്‍മാസ് ടവര്‍ ഇങ്ങനെ പോകുന്നു കെട്ടിടങ്ങളുടെ പട്ടിക. ഉയരം കൊണ്ട് വിസ്മയം തീര്‍ത്ത 2419 കെട്ടിടങ്ങളാണ് ദുബായിയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്. ഇതില്‍ 1446 എണ്ണം മാത്രമാണ് പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞിട്ടുള്ളത്. 311 കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ച് വരുകയാണ്.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ഹോട്ടല്‍ ദുബായിലെ ജെഡബ്ല്യൂ മാര്ക്വീസിനാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ പാര്‍പ്പിട കേന്ദ്രം ദുബായിയിലെ പ്രിന്‍സസ് ടവറാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x