Currency

സിത്ര കോസ് വേയും എസ്തിഖ് ലാൽ ഹൈവേയും അടച്ചിടുന്നു

Friday, April 7, 2017 2:01 pm

മനാമ : സിത്ര കോസ് വേയും, എസ്തിഖ്‌ലാൽ ഹൈവേയും അറ്റകുറ്റപ്പണികളെ തുടർന്ന് അടച്ചിടുമെന്ന് വർക്സ് മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയവും, ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്കും അറിയിച്ചു.

റോഡുകളുടെ ഓരോ ഭാഗങ്ങളായിട്ടായിരിക്കും അടച്ചിടുക.സിത്ര കോസ് വേയുടെ ഇന്നലെ അടച്ചിട്ട രണ്ടു വരികൾ നാളെ പുലർച്ചെ 5 മണിയ്ക്ക് തുറക്കും. എസ്തിഖ്‌ലാൽഹൈവേയുടെ ആൽബ റൌണ്ട് എബൗട്ടിന് സമീപമുള്ള ഭാഗം രണ്ടു ഘട്ടമായി അടച്ചിടും.

ആദ്യഘട്ടത്തിൽ എസ്തിഖ്‌ലാൽ ഹൈവേയുടെ രണ്ടു വരികൾ ഇന്നലെ രാത്രി 11 മണി മുതൽ അടച്ചിട്ടു. ഇവ നാളെ പുലർച്ചെ 5 മണിയ്ക്ക് തുറക്കും. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ഒരു വരി നാളെ പുലർച്ചെ 5 മണിക്ക് അടച്ച്  ഞായറാഴ്ച്ച പുലർച്ചെ 5 മണിക്ക് തുറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x