2015ല്‍ 550 ഭക്ഷണശാലകള്‍ക്കാണ് എ ഗ്രേഡ് ലഭിച്ചത്. ഇത്തവണ 800 ഭക്ഷണ ശാലകള്‍ ബി,സി,ഡി, ഇ ഗ്രേഡുകള്‍ നേടിയപ്പോള്‍ 2,727 സ്ഥാപനങ്ങളെക്കുറിച്ച് നിലവാരത്തില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച പരാതികളുണ്ട്.
ദുബായ്: നഗരത്തിലെ ഭക്ഷണശാല സ്ഥാപനങ്ങള്‍ സേവനവും വൃത്തിയും മെച്ചപ്പെടുത്തി. നഗരത്തിലെ 443 ഭക്ഷണശാലകള്‍ക്ക് നഗരസഭയുടെ എ പ്ലസ്‌ഗോള്‍ഡ് റേറ്റിംഗും 1,446 റെസ്റ്റോറന്റുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നാലിരട്ടി സ്ഥാപനങ്ങളാണ് സേവനവും വൃത്തിയും മെച്ചപ്പെടുത്തി മികച്ച ഗ്രേഡിംഗ് നേടിയത്. 2015ല്‍ 550 ഭക്ഷണശാലകള്‍ക്കാണ് എ ഗ്രേഡ് ലഭിച്ചത്. ഇത്തവണ 800 ഭക്ഷണ ശാലകള്‍ ബി,സി,ഡി, ഇ ഗ്രേഡുകള്‍ നേടിയപ്പോള്‍ 2,727 സ്ഥാപനങ്ങളെക്കുറിച്ച് നിലവാരത്തില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച പരാതികളുണ്ട്.
ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 198 ഭക്ഷണ ശാലകള്‍ കഴിഞ്ഞ വര്‍ഷം താല്‍കാലികമായി അടപ്പിച്ചിരുന്നു. വൃത്തിയിലും സുരക്ഷയിലും നഗരസഭ നിഷ്‌കര്‍ഷിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം അവയില്‍ മിക്കതിനും തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.