Currency

ഡ്രോൺ വിൽപ്പനയ്ക്ക് നിയന്ത്രണവുമായി ദുബായ് അധികൃതർ

സ്വന്തം ലേഖകൻTuesday, April 11, 2017 2:22 pm

ഡ്രോണുകളുടെ വിൽപ്പനയ്ക്കും ലഭ്യതയ്ക്കും നിയന്ത്രണവുമായി ദുബായ് സിവിൽ ഏവിയേഷൻ അഥോററ്റി

ദുബായ്: ഡ്രോണുകളുടെ വിൽപ്പനയ്ക്കും ലഭ്യതയ്ക്കും നിയന്ത്രണവുമായി ദുബായ് സിവിൽ ഏവിയേഷൻ അഥോററ്റി. ഡ്രോണുകൾ രെജിസ്റ്റർ ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. 

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പരിസരങ്ങളിലും മറ്റും ഡ്രോണുകല് ഉപയോഗിക്കുന്നത് വിമാനങ്ങൾ റദ്ദാക്കാൻ വരെ കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 

രെജിസ്റ്റർ ചെയ്ത് മാത്രം ഡ്രോണുകൾ ലഭ്യമാക്കുന്നത് വഴി കൃത്യമായ നിരീക്ഷണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിസിഎഎ മേധാവി മൊഹമ്മദ് അബ്ദുള്ള അഹ്ലി അരിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x