
ദുബായ്: നിര്‍ബന്ധിത ആരോഗ്യ ഇന്ഷുന്സ് നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ദുബായില്‍ ശിക്ഷ. നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്ക് 10000 ദിര്‍ഹം മുതല്‍ 20000 ദിര്‍ഹം വരെയാണ് പിഴ വിധിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയ്ക്കാണ് നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ശിക്ഷ നല്‍കിയിട്ടുള്ളത്. ദുബായി ഹെല്‍ത്ത് അതോറിട്ടിയും ഹെല്‍ത്ത് ഫണ്ടിംഗ് വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കൃത്രിമം കാട്ടിയ ആറ് ക്ലിനിക്കുകളെ പബ്ലിക് പ്രോസിക്യൂഷനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രോഗനിര്‍ണ്ണയത്തില്‍ മാറ്റം വരുത്തുക, നല്‍കാത്ത സേവനങ്ങള്‍ക്ക് പണം ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനി സേവന ദാതാക്കള്ക്കെതിരായി കണ്ടെത്തിയ കുറ്റം. ഇത് കൂടാതെ അനാവശ്യ പരിശോധനകള്‍ക്കും മറ്റും പണം ആവശ്യപ്പെടുക, ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അംഗീകാരമില്ലാത്ത ഇന്‍ഷുറന്‍സിനു നല്കിയ ഇടനില കമ്പനികള്‍ക്ക് പതിനായിരം ദിര്‍ഹം മുതല്‍ എണ്‍പതിനായിരം ദിര്‍ഹം വരെ പിഴ വിധിച്ചിട്ടുണ്ട്. താഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്കിയിട്ടില്ലാത്ത തൊഴിലുടമകള്‍ക്ക് തൊഴിലാളി ഒന്നിന് 500 ദിര്‍ഹം എന്ന രീതിയില്‍ പിഴ ചുമത്തുമെന്നും ദുബായ് ഹെല്‍ത്ത് അതോറിട്ടി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.