Currency

ഷാര്‍ജയിലെ അജ്മന്‍ പാതയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം

സ്വന്തം ലേഖകന്‍Saturday, April 15, 2017 11:11 am

ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. അവധി ദിവസമായിരുന്നതിനാല്‍ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ മറ്റ് നിലകളില്‍ കൂടുതലായും മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.

ഷാര്‍ജ: ഷാര്‍ജ അജ്മന്‍ പാതയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന 16 നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. ഇതില്‍ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു.

കനത്ത പുക പ്രദേശത്ത് പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. അവധി ദിവസമായിരുന്നതിനാല്‍ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ മറ്റ് നിലകളില്‍ കൂടുതലായും മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. വൈദ്യുതി തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

പുലര്‍ച്ചെ അഞ്ചുമണിയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശം ഷാര്‍ജാ പോലീസിന്റെ നിയന്ത്രണത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x