Currency

ഓണ്‍ലൈനില്‍ വില്‍ക്കുന്ന 90 ശതമാനം മരുന്നുകളും വ്യാജം

സ്വന്തം ലേഖകന്‍Monday, April 17, 2017 11:28 am

പ്രമേഹം, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവക്കുള്ള മരുന്നുകളാണെന്നാണ് പ്രചാരണം. ഈ രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു.

അബൂദബി: ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വാങ്ങുന്നതിനെതിരെ ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വില്‍പന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജവും ജീവന് ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇ-മാര്‍ക്കറ്റിങ് വഴിയും ഇത്തരം ഔഷധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മിക്ക വ്യാജ മരുന്നുകളും വിവിധ രാജ്യങ്ങളില്‍നിന്ന് കള്ളക്കടത്ത് നടത്തി പല രോഗങ്ങളുടെയും ചികിത്സക്ക് അനുയോജ്യമാണെന്ന് കള്ളപ്രചാരണം നടത്തിയാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. പ്രമേഹം, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവക്കുള്ള മരുന്നുകളാണെന്നാണ് പ്രചാരണം. ഈ രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു.

ഇത്തരം മരുന്നുകള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് രോഗികളുടെ മരണത്തിന് കാരണമാകുന്നുണ്ട്. അതേസമയം വ്യാജ ഔഷധക്കച്ചവടത്തെ സംഘടിത കുറ്റകൃത്യമായാണ് ലോകാരോഗ്യ സംഘടന കാണുന്നത്. ശരിയായ ധാരണയില്ലാത്തതിനാലാണ് ജനങ്ങള്‍ അവ വാങ്ങുന്നത്. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും മറ്റും വ്യാജ മരുന്നുകള്‍ ഇല്ലാതാക്കാനുള്ള പല പ്രവര്‍ത്തനങ്ങളും മന്ത്രലയം നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x