
The Indian School Bahrain
മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ മെഗാഫെയറും ഫുഡ് ഫെസ്റ്റിവലും മേയ് 25, 26 തീയതികളിൽ നടക്കും. ഇസാടൗൺ ക്യാമ്പസ്സിലാണ് പരിപാടികൾ നടക്കുക. ഇന്ത്യയിലെയും ബഹ്റൈനിലെയും കലാകാരന്മാർ അണിനിരക്കുന്ന സംഗീതോത്സവം, 100 സ്റ്റാളുകളിലായി ഇന്തോ-അറബ് ഫുഡ് ഫെസ്റ്റ്, ഇലക്ട്രോണിക് ഉപകരണ എക്സ്പോ, പുസ്തക പ്രദർശനം തുടങ്ങിയവ പരിപാടിയുടെ ഭാഗമാണ്. ഇതിനു പുറമെ ഇൻഫോടെയിൻമെന്റ് സ്റ്റാളുകളും ഇത്തവണ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
രണ്ട് ദിനാറാണ് ടിക്കറ്റ് നിരക്ക്. നിലവിൽ സ്കൂളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 12,500ഒാളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 650 സ്റ്റാഫ് അംഗങ്ങളുള്ള സ്കൂളിൽ 1000 ബഹ്റൈനി വിദ്യാർത്ഥികളുമുണ്ട്. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവനക്കാരുടെ ക്ഷേമത്തിനുമായിട്ടാണ് വിനിയോഗിക്കുക.
കഴിഞ്ഞ വർഷത്തെ ഫെയറിൽ 2,00,000ലധികം ആളുകൾ പങ്കെടുത്തിരുന്നു.ഇതുവഴി ലഭിച്ച വരുമാനം ഉപയോഗിച്ച് കഴിഞ്ഞ വിദ്യാഭ്യാസ വർഷം 800 കുട്ടികൾക്ക് ഫീസ് ഇളവ് നൽകിയതായി സ്കൂൾ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ഫെയറിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലും കലാപരിപാടികളും നടക്കും. ഒരു ദിവസം നോർത്ത് ഇന്ത്യൻ പരിപാടിയും ഒരു ദിവസം സൗത്ത് ഇന്ത്യൻ പരിപാടിയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.