
ഹൊബാർട്ട്: ടാസ്മാനിയയിലെ നിർമാണ മേഖലയിൽ അധികം തൊഴിലവസരങ്ങൾ ഉണ്ടായതായി പീക്ക് ബോഡിയായ ഡെലോയ്റ്റെ റിപ്പോര്‍ട്ട്. ക്വാർട്ടർലി ഡെലോയ്റ്റെ ആക്സസ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ടാസ്മാനിയയിലെ തൊഴിൽ വിപണി വർഷങ്ങളായി മന്ദഗതിയിലായിരുന്നുവെന്നും എന്നാലിപ്പോൾ ഇത് ദേശീയ തലത്തിലുള്ള തൊഴിൽ നിരക്കിനോട് ഒപ്പമെത്തുന്ന തരത്തിൽ വളരുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ദി മാസ്റ്റർ ബിൽഡേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായമൈക്കൽ കെർസ്ക്ബോമിന്റെ അഭിപ്രായത്തിൽ 20,000ത്തിൽ അധികം ടാസ്മാനിയക്കാർ ബിൽഡിംഗ് ഇന്റസ്ട്രിയിൽ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.ഇവയിലധികവും ഫുൾടൈം ജോലിയാണെന്നും വരുന്ന രണ്ടുവർഷത്തേക്ക് ഇതിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്പദ് വ്യവസ്ഥയ്ക്കും ബിൽഡിംഗ് മേഖലയ്ക്കും വർധനവുണ്ടാകുമെന്ന പ്രവചനത്തിന്റെ പ്രതീകമാണ് തൊഴിൽ മേഖലയിലെ ഈ വർധനവെന്ന് ടാസ്മാനിയൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇന്റസ്ട്രിയുടെ ചീഫ് എക്സിക്യൂട്ടീവായ മൈക്കൽ ബൈലെ അഭിപ്രായപ്പെട്ടു. എന്നാൽ ബിസിനസ് നിക്ഷേപങ്ങളിൽ കണ്ടു വരുന്ന ഇടിവ് നിരാശാജനകമാണെന്നും ഈ റിപ്പോർട്ടിൽ രേഖപ്പെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.