
വിയന്ന: നിയമവിരുദ്ധമായി ഇരട്ടപൗരത്വം സ്വന്തമാക്കിയ തുർക്കിയിൽ നിന്നുള്ളവരിൽ നിന്നും വൻ തുക പിഴ ഈടാക്കുമെന്ന് ഓസ്ട്രിയ. ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി വോൾഫ്ഗാംഗ് സൊബോത്കയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റിനു സർവാധികാരം നൽകുന്നതരത്തിൽ ഭരണഘടന ദേദഗതി ചെയ്യാനുള്ള ജനഹിത പരിശോധനയിൽ തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ വിജയിച്ചതിനു പിന്നാലെയാണ് തീരുമാനം.
പൊതുവെ ഓസ്ട്രിയ ഇരട്ടപൗരത്വം അനുവദിക്കാറില്ല. എന്നാൽ ഓസ്ട്രിയയിലുള്ളവർ തുർക്കി പൗരത്വം അനധികൃതമായി നേടിയെടുത്തിട്ടുണ്ട്. അവർക്ക് ഓസ്ട്രിയൻ പൗരത്വം റദ്ദാക്കുക മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. ഇത്തരക്കാരിൽ നിന്നും പിഴ കൂടി ഈടാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 5,000 യൂറോ പിഴ ഈടാക്കാനാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.