Currency

വേഗപരിധിയെക്കാള്‍ 20% അധികം കടന്നാല്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Thursday, April 20, 2017 6:15 pm

മനാമ: അനുവദിച്ചിട്ടുള്ളതില്‍ 20 ശതമാനം അധികം വേഗതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കാന്‍ ശൂറാ കൗണ്‍സിലിലെ ഒരു വിഭാഗം മെമ്പര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ സ്പീഡ് ലിമിറ്റിനെക്കാള്‍ പത്തു ശതമാനത്തില്‍ അധികം വേഗതയില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപനവും പുറപ്പെടുവിച്ചിരുന്നു. ഈ നിദേശം മറികടന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ പുതിയ നിര്‍ദ്ദേശം.

2014-ലെ 23-ാം ട്രാഫിക് നിയമത്തിന്റെ ഭേദഗതിയാണ് പുതിയ നിര്‍ദേശത്തിലൂടെ വരുത്തുക. ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നവര്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ പിഴയില്‍ 50 ശതമാനം ഇളവു നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പണമടയ്ക്കുന്നവര്‍ക്കാണ് പിഴ ശിക്ഷയില്‍ 50 ശതമാനം ഇളവ് അനുവദിക്കുക.

അതേസമയം ഗ്രീന്‍ സിഗ്‌നല്‍ വേളയിലും അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രം ട്രാഫിക് സിഗ്‌നലുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് എടുക്കാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x