Currency

യു.എസ്സിലേക്കുള്ള വിമാന സര്‍വീസ് എമിറേറ്റ്സ് എയർലൈൻസ് വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻThursday, April 20, 2017 7:44 pm

ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം

ദുബായ്: യുഎസിലേക്കുള്ള വിമാന സർവ്വീസ് വെട്ടിക്കുറയ്ക്കാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചു. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

12 നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് മെയ് മുതല്‍ വെട്ടിക്കുറയ്ക്കുക. സിയാച്ചില്‍, ബോസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്ക് മെയ് മുതല്‍ പ്രതിദിനം ഒരു വിമാനം മാത്രമാണ് സർവീസ് നടത്തുക. നിലവില്‍ പ്രതിദിനം രണ്ട് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഓര്‍ലാണ്ടോയിലേക്കും ലോഡര്‍ഡെയിലിലേക്കുമുള്ള പ്രതിദിന വിമാന സര്‍വീസുകള്‍, ആഴ്ചയില്‍ അഞ്ചെന്ന രീതിയിലേക്ക് മാറ്റും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x