പ്രായമേറിയവര്‍ക്കും കുട്ടികളും മറ്റുമായി സഞ്ചരിക്കുന്ന കുടുംബങ്ങള്‍ക്കും ബീച്ചിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു വശത്തേക്ക് പോകുന്നതിന് സഹായം ആവശ്യമെങ്കില്‍ അതിനും പൊലീസ് സന്നദ്ധമാണ്. അവരുടെ ലഗേജുകളുള്പ്പെടെ ബഗ്ഗിയില്‍ സൂക്ഷിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
ദുബായ്: ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് സേവനവുമായി ദുബായ് പൊലീസിന്റെ ബീച്ച് ബഗ്ഗി പട്രോള്‍ സംവിധാനം. സന്ദര്‍ശകരുടെ സുരക്ഷിതത്വവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനാണ് ബീച്ച് ബഗ്ഗി പട്രോള്‍. പച്ചയും വെള്ളയും നിറമാണ് ബീച്ച് ബഗ്ഗികള്ക്കുള്ളത്. അടിയന്തിര സാഹചര്യത്തില്‍ എത്തിക്കേണ്ട സഹായ ഉപകരണങ്ങളും പ്രഥമ ശുശ്രുഷാ സംവിധാനങ്ങളും ബഗ്ഗികളുടെ പക്കല്‍ സജ്ജമാണെന്ന് ടൂറിസ്റ്റ് പൊലീസ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ഡോ. മുബാറക് സഈദ് സലീം ബിന്‍ നവാസ് പറഞ്ഞു.
പ്രായമേറിയവര്‍ക്കും കുട്ടികളും മറ്റുമായി സഞ്ചരിക്കുന്ന കുടുംബങ്ങള്‍ക്കും ബീച്ചിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു വശത്തേക്ക് പോകുന്നതിന് സഹായം ആവശ്യമെങ്കില്‍ അതിനും പൊലീസ് സന്നദ്ധമാണ്. അവരുടെ ലഗേജുകളുള്പ്പെടെ ബഗ്ഗിയില്‍ സൂക്ഷിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പൂര്‍ണ സുരക്ഷയും പരമാവധി സന്തോഷവും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.