Currency

യുകെ വിമാനത്താവളങ്ങളിൽ വിമാനം വൈകുന്നത് പതിവാകുന്നു

സ്വന്തം ലേഖകൻSaturday, April 22, 2017 2:05 pm

ഗാഡ്വിക്ക് വിമാനത്താവളത്തിലാണ് വിമാനങ്ങളുടെ കാലതാമസം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്

ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളില്‍ വിമാനങ്ങൾവൈകുന്നത് ഓരോ വര്‍ഷവും വർധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.അഞ്ചു വര്‍ഷം മുൻപുള്ള കാലതാമസത്തേക്കാൾരണ്ടിരട്ടി വര്‍ധനയാണ്  ഇപ്പോഴുള്ളത്.  2011-2016 ലെസിവിൽഏവിയേഷ  അഥോറിറ്റിയുടെ  റിപ്പോര്‍ട്ടിലാണ്  ഇക്കാര്യം  സൂചിപ്പിക്കുന്നത്.

ഗാഡ്വിക്ക് വിമാനത്താവളത്തിലാണ്വിമാനങ്ങളുടെ കാലതാമസം  ഏറ്റവും  കൂടുതൽ അനുഭവപ്പെടുന്നത്.  2016 ഓഗസ്റ്റിന് ശേഷം ഇവിടെ നിന്ന് പുറപ്പെടുന്ന 45 ശതമാനം വിമാനങ്ങളും വൈകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.  ചില വിമാനത്താവളങ്ങളില്‍  കാലതാമസത്തിലുള്ള  വർധന  45% ആണെന്ന്റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹീത്രു, ബര്‍മിങ്ഹാം,മാഞ്ചസ്റ്റർ, എന്നിവിടങ്ങളിൽ ഈ നിരക്ക് യഥാക്രമം19%, 29%, 30% ആണെന്നും  കണക്കുകള്‍ സൂചിപ്പിക്കുന്നു.

യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനയും  റൂട്ടുകകൂടിയതും വിമാനങ്ങള്‍ വൈകാകാരണമാകുന്നുവെന്ന്  അധികൃതഅറിയിച്ചു.  ഇത് കൂടാതെ ജീവനക്കാരുടെ കുറവ്, സാങ്കേതിക പിഴവുകള്‍,മോശം കാലാവസ്ഥ, മറ്റ് വിമാനങ്ങള്‍ വൈകുന്നത്  എല്ലാം തന്നെ വിമാനം വൈകാന്‍ കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടിപറയുന്നു. ഇതു മൂലംയാത്രക്കാര്‍നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ളനടപടികൾ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x