വിപുലമായ ഭക്ഷണ സ്റ്റാളുകളും വിനോദ ഉപാധികളും വിശ്രമ കേന്ദ്രങ്ങളും പള്ളിയുമെല്ലാം അടങ്ങുന്നതായിരിക്കും ദില്‍മുനിയ മാള്‍. രാജ്യത്ത് ആദ്യമായി ഐസ് സ്കേറ്റിങ് ഉള്‍പ്പെടെ നടത്താന്‍ സാധിക്കുന്ന 'ഐസ്റിങ്കും' ഇവിടെ നിര്‍മിക്കും.
മനാമ: മുഹറഖില്‍ 52 ദശലക്ഷം ദിനാര്‍ ചെലവില്‍ ‘ദില്‍മുനിയ’ എന്ന പേരില്‍ മാള്‍ പണിയുന്നു. 26,754 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ ദില്‍മുനിയ ദ്വീപിലാണ് പുതിയ മാള്‍ പണിയുന്നതെന്ന് ഇഥ്മാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. 200 റീടെയ്ല്‍ ഔട്ലെറ്റുകള് ഉള്‍പ്പെടുന്നതാവും മാള്‍. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും കുടുംബ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി.
വിപുലമായ ഭക്ഷണ സ്റ്റാളുകളും വിനോദ ഉപാധികളും വിശ്രമ കേന്ദ്രങ്ങളും പള്ളിയുമെല്ലാം അടങ്ങുന്നതായിരിക്കും ദില്‍മുനിയ മാള്‍. രാജ്യത്ത് ആദ്യമായി ഐസ് സ്കേറ്റിങ് ഉള്‍പ്പെടെ നടത്താന്‍ സാധിക്കുന്ന ‘ഐസ്റിങ്കും’ ഇവിടെ നിര്‍മിക്കും. 2019 ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.