വിപണിയില്‍ ലഭ്യമായ പല ഉല്പന്നങ്ങളും ബഹ്റൈനിലെ പരമ്പരാഗത ഉല്പന്നങ്ങളുടെയത്ര ഗുണനിലവാമുള്ളതല്ല. ഈ സാഹചര്യത്തിലാണ് ബഹ്റൈനി ഉല്പന്നങ്ങള്ക്ക് മുദ്ര ഏര്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്.
മനാമ: ബഹ്റൈനി കരകൗശല വിദഗ്ധര്‍ക്കുള്ള പിന്തുണയായി അവരുടെ ഉല്പന്നങ്ങള്ക്ക് പ്രത്യേക മുദ്ര നല്കാന് തീരുമാനിച്ചു. ടൂറിസം മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള നടപടികളുടെ ഭാഗമായി ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടേതാണ് തീരുമാനം. പരമ്പരാഗ വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹാന്‍ഡിക്രാഫ്റ്റ്സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ പറഞ്ഞു.
വിപണിയില്‍ ലഭ്യമായ പല ഉല്പന്നങ്ങളും ബഹ്റൈനിലെ പരമ്പരാഗത ഉല്പന്നങ്ങളുടെയത്ര ഗുണനിലവാമുള്ളതല്ല. ഈ സാഹചര്യത്തിലാണ് ബഹ്റൈനി ഉല്പന്നങ്ങള്ക്ക് മുദ്ര ഏര്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്. മനാമയിലെ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് സെന്റര്‍ മാനേജ്മെന്റ് ഓഫിസില്‍ മുദ്ര ലഭിക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷ പ്രകാരം പ്രത്യേക സമിതി ഉല്പന്നങ്ങള് വിലയിരുത്തിയ ശേഷമാണ് മുദ്ര അനുവദിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.