അൽഫോൻസൊ, കേസർ എന്നീ ഗണത്തിലുള്ള മാമ്പഴങ്ങളാണ് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്
അഡലെയ്ഡ്: ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് മാമ്പഴം ഇറക്കുമതി ചെയ്യാൻ പദ്ധതി. ഇതാദ്യമായാണ് ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് മാമ്പഴം ഇറക്കുമതി ചെയ്യുന്നത്. അൽഫോൻസൊ, കേസർ എന്നീ ഗണത്തിലുള്ള മാമ്പഴങ്ങളാണ് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മാമ്പഴക്കാലം അല്ലാത്ത സമയങ്ങളിലായിരിക്കും ഓസ്ട്രേലിയൻ വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾ ലഭ്യമാകുകയെന്ന് ഓസ്‌ട്രേലിയന്‍ മാംഗോ ഇന്‍ഡസ്ട്രി അസോസിയേഷനിലെ റോബെര്‍ട്ട് ഗ്രേ പറഞ്ഞു.
ഇറക്കുമതിയിലൂടെ രോഗങ്ങളോ കീടങ്ങളോ എത്തുന്നില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ വിദേശരാജ്യങ്ങളുടെ മാമ്പഴങ്ങള്‍ എത്തുന്നതിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.