Currency

ഗതാഗത നിയമ ലംഘനം: ദുബായില്‍ പിഴ കുത്തനെ കൂട്ടി

സ്വന്തം ലേഖകന്‍Wednesday, April 26, 2017 1:34 pm

അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് പുതിയ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. നിര്‍ദിഷ്ട വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ മറികടന്നാല്‍ നേരത്തെ ആയിരം ദിര്‍ഹമായിരുന്ന പിഴ 2000 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്.

ദുബായ്: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ദുബായില്‍ കുത്തനെ വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ അപകടത്തിനും ജീവന്‍ അപഹരിക്കുന്നതിനും കാരണമാകുകയുംന്ന അമിത വേഗവും പെട്ടെന്നുള്ള ലെയ്ന്‍ മാറ്റത്തിനുമുള്ള പിഴയില്‍ കുത്തനെയുള്ള വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഭേദഗതിയില്‍ അമിത വേഗത്തിനുള്ള പിഴ ഇരട്ടിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും. അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് പുതിയ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. നിര്‍ദിഷ്ട വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ മറികടന്നാല്‍ നേരത്തെ ആയിരം ദിര്‍ഹമായിരുന്ന പിഴ 2000 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. ഈ റോഡില്‍ 80 കിലോമീറ്റര്‍ അധിക വേഗത്തിലാണ് വാഹനം ഓടിച്ചതെങ്കില്‍ പിഴ മൂവായിരമായി വര്‍ധിക്കും.

മഞ്ഞ വര മറികടക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് പുതിയ ഭേദഗതിയിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്. പിഴ പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമം പാലിക്കാനുള്ള പ്രചോദനവുമായാണ് കര്‍ശനമാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x