Currency

അനധികൃത തൊഴിലാളികളെ കണ്ടെത്താൻ നടപടികളുമായി മുഹറഖ് പോലീസ്

സ്വന്തം ലേഖകൻWednesday, April 26, 2017 9:03 pm

ഏജന്റുകളുടെ കെണിയിൽ പെട്ടും മറ്റും ഫ്രീ വിസയിലെത്തി അനധികൃതമായി തൊഴിൽ ചെയ്യേണ്ടി വന്നവരെ കൗൺസിലിഗിന് വിധേയരാക്കി ആവശ്യമായ നിർദേശങ്ങൾ നൽകി കൈകാര്യം ചെയ്യാനാണ് പദ്ധതി.

മനാമ: ഗവർണറേറ്റിൽ അനധികൃതമായി ജോലി ചെയ്യുന്ന ഫ്രീ വിസ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടപടിയുമായി മുഹറഖ് പോലീസ്. ഏജന്റുകളുടെ കെണിയിൽ പെട്ടും മറ്റും ഫ്രീ വിസയിലെത്തി അനധികൃതമായി തൊഴിൽ ചെയ്യേണ്ടി വന്നവരെ കൗൺസിലിഗിന് വിധേയരാക്കി ആവശ്യമായ നിർദേശങ്ങൾ നൽകി കൈകാര്യം ചെയ്യാനാണ് പദ്ധതി.

ഇതിനായുള്ള നടപടിക്രമങ്ങൾ അധികൃതർ ചർച്ച ചെയ്തു വരികയാണ്. അനധികൃത തൊഴിലാളികളെ നാടുകടത്തുകയോ, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയോ അല്ല ലക്ഷ്യമെന്ന് മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ഫവാസ് അൽ ഹസ്സൻ പറഞ്ഞു. ബോധവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x