Currency

അബുദാബിയെ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ പുതിയ പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Thursday, April 27, 2017 11:01 am

റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ യു.എ.ഇ.യില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇവര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നതോടൊപ്പം ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്യും.

അബുദാബി: മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കി അബുദാബിയെ മാറ്റാന്‍ പദ്ധതി വരുന്നു. മെഡിക്കല്‍ ടൂറിസം ശൃംഖല ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍വെച്ച് അബുദാബി ആരോഗ്യവകുപ്പും അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ യു.എ.ഇ.യില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇവര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നതോടൊപ്പം ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്യും. ചികിത്സയ്ക്കായും വിനോദ സഞ്ചാരത്തിനായും യു.എ.ഇ.യിലേക്ക് വരുന്നവര്‍ക്ക് വിസ, ആശുപത്രി ബുക്കിങ്, യാത്ര ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തില്‍ ലഭ്യമാക്കും.

അബുദാബി വിഷന്‍ 2030 പദ്ധതിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഇപ്പോഴത്തേത്. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ 44 ലക്ഷം ആളുകളാണ് എത്തിയത്. മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ അബുദാബിയിലെത്തുന്ന വിദേശികളുടെ എണ്ണം ഗണ്യമായി കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബുദാബിയുടെ സാമ്പത്തിക രംഗത്ത് വൈവിധ്യവത്കരണം നടപ്പാക്കാന്‍ കൂടി ഉദ്ദേശിച്ചു കൊണ്ടാണ് മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x