പെർത്ത് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ വീടുവിലയിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്
സിഡ്നി: വരുംവർഷങ്ങളിൽ ഓസ്ട്രേലിയയിൽ വീടുവാങ്ങാൻ പ്രാപ്തിയുള്ളവരുടെ എണ്ണം കുറയുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. വീടുവിലയിലുണ്ടാകുന്ന വർധന വീടുവാങ്ങാൻ ആഗ്രഹിക്കുന്നവരെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. പെർത്ത് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ വീടുവിലയിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ ലഭിക്കുന്നതും ആവശ്യക്കാർ വർധിക്കുന്നതും നടപ്പുവർഷം തന്നെ ഓസ്ട്രേലിയയിൽ വീടുവില ഉയരാൻ സാഹചര്യമൊരുക്കും. വസ്തുവിപണിയിലെ നിക്ഷേപകരെ നിയന്ത്രിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ ഫലപ്രദമാകില്ലെന്നാണ് മൂഡീസിന്റെ പഠനഫലം പറയുന്നത്. കിഴക്കൻ തീരങ്ങളിലാണ് നിലവിൽ വീടുവില ഏറ്റവും ഉയർന്ന നിലയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.