
അബൂദബി: മലയാളി യുവാവിന് അല്‍ഐനിലെ യു.എ.ഇ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. കണ്ണൂര്‍ സ്വദേശി പുതിയങ്ങാടി അബ്ദുല്‍ മജീദ്ഫ ആയിശ ദമ്പതികളുടെ മകന്‍ അനീസ് റഹ്മാനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കാന്‍സര്‍ ബയോളജിയിലാണ് അനീസിന് ഡോക്ടറേറ്റ് ലഭിച്ചത്.
അര്‍ബുദ ചികിത്സയ്ക്കുള്ള സാന്‍ഗ്യുനാരിന്‍ എന്ന ഔഷധത്തെകുറിച്ചാണ് അനീസ് പഠനം നടത്തിയത്. പ്രഫ. സെഹമുദ്ദീന്‍ ഗല്‍ദാരിയുടെ കീഴിലായിരുന്നു റിസേര്‍ച്ച് നടത്തിയിരുന്നത്. അബൂദബി ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റായി അനീസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഫാത്തിമത്ത് ഷഹ്‌നയാണ് അനീസ് റഹ്മാന്റെ ഭാര്യ. മക്കള്‍: ആഹില്‍ ഫാസ്, ആയിശ സിംറ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.