ജോലിക്ക് ശ്രമിക്കുന്നവർ ആദ്യം അന്വേഷിക്കുന്നത് സ്വന്തം നാട്ടുകാർ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലാണ്. എന്നാൽ ഇവിടെ നിന്നു പോലും ഇവർക്ക് പീഡനവും ചൂഷണവും നേരിടേണ്ടി വരുന്നു. മണിക്കൂറിന് 6 മുതൽ 12 വരെ ഡോളർ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ വിദേശ വിദ്യാർത്ഥികളെ തൊഴിലുടമകൾ ചൂഷണം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. 457 വിസ നിർത്തലാക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഈ ചൂഷണമാണ്. എന്നാൽ 457 വിസയിലുള്ളവർക്കു നേരെ മാത്രമല്ല സ്റ്റുഡന്റ്സ് വിസയിലെത്തുന്നവർക്കു നേരെയും ഇത്തരത്തിൽ ചൂഷണങ്ങൾ നടക്കുന്നുണ്ട്.
ഓസ്ട്രേലിയയിലേക്ക് പുതിയതായി എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളെല്ലാം എത്രയും വേഗം ഒരു ജോലിയ്ക്കു ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ജോലിക്ക് ശ്രമിക്കുന്നവർ ആദ്യം അന്വേഷിക്കുന്നത് സ്വന്തം നാട്ടുകാർ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലാണ്. എന്നാൽ ഇവിടെ നിന്നു പോലും ഇവർക്ക് പീഡനവും ചൂഷണവും നേരിടേണ്ടി വരുന്നു. മണിക്കൂറിന് 6 മുതൽ 12 വരെ ഡോളർ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്.
രാജ്യാന്തര വിദ്യാർത്ഥികളിൽ നിന്നും പ്രതിവർഷം 170 കോടി ഡോളർ ഓസ്ട്രേലിയൻ സർക്കാരിനു ലഭിക്കുമ്പോഴാണ് ഇത്തരം പീഡനങ്ങൾ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നത്. ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടും ജീവിത ചെലവുകളും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ ഇവരെ നിർബന്ധിതരാക്കുന്നു.
2015-2016 ൽ മാത്രം 2000-ൽ അധികം വിദ്യാർത്ഥികളിൽ നിന്നും ഫെയർ വർക്ക്സ് ഓംബുഡ്സ്മാന് ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. നിയമങ്ങളെ കുറിച്ച് രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള അജ്ഞതയാണ് ചൂഷണങ്ങൾക്കു കാരണമെന്ന് ഫെയർ വർക്ക്സ് ഓംബുഡ്സ്മാൻ വക്താവ് ചൂണ്ടിക്കാട്ടി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.