Currency

ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി പടരുന്നു

സ്വന്തം ലേഖകൻSunday, April 30, 2017 8:20 pm

ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി അഥവാ മീസില്‍സ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട്

ബ്രിസ്ബേൺ: ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ അഞ്ചാംപനി അഥവാ മീസില്‍സ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട്. സിഡ്നിയിലും ക്വീൻസ്ലാൻഡിന്റെ ചില ഭാഗങ്ങളിലും അഞ്ചാം പനി പടരുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ന്യൂ സൗത്ത് വെയിൽസിൽ മാത്രം ഈ വർഷം 23 പേർക്ക് അഞ്ചാംപനി ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. .  ഓസ്‌ട്രേലിയയിൽ നിന്ന് ഇല്ലാതായി എന്ന് കരുതിയിരുന്ന രോഗമായിരുന്നു അഞ്ചാം പനി. ഇതാണിപ്പോൾ വീണ്ടും പടരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x