ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ക്രിക്കറ്റ്, വോളിബാള്‍, കമ്പവലി അടക്കം നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്.
ഷാര്‍ജ: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ തൊഴിലാളി ദിനാഘോഷത്തിന് തുടക്കം. സജ വ്യവസായ മേഖലയിലാണ് ത്രിദിന തൊഴിലാളി ദിനാഘോഷത്തിന് തുടക്കം കുറിച്ചിട്ടുള്ളത്്. ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റിയൂഷനല്‍ അതോറിറ്റി (എല്‍.എസ്.ഡി.എ) ചെയര്മാന് സാലിം യൂസഫ് ആല് ഖസീര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ക്രിക്കറ്റ്, വോളിബാള്‍, കമ്പവലി അടക്കം നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്. കൂടാതെ കലാ സാംസ്കാരിക പരിപാടികളും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.