Currency

പുതുതായി രൂപീകരിച്ച ഫസ്റ്റ് അബൂദബി ബാങ്ക് ബ്രാന്‍ഡ് മാര്‍ക്ക് പുറത്തിറക്കി

സ്വന്തം ലേഖകന്‍Thursday, May 4, 2017 12:27 pm

പുതിയ ലോഗോയും പരസ്യവാചകവും ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് മാര്‍ക്ക്. 'ശക്തമായി വളരൂ' എന്നതാണ് ബാങ്കിന്റെ പരസ്യ വാചകം. നാഷനല്‍ ബാങ്ക് ഓഫ് അബൂദബിയും (എന്‍.ബി.എ.ഡി) ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) ലയിപ്പിച്ച് രൂപവത്കരിച്ചതാണ് ഫസ്റ്റ് അബൂദബി ബാങ്ക്.

അബൂദബി: ഫസ്റ്റ് അബൂദബി ബാങ്കിന്റെ (എഫ്.എ.ബി) ബ്രാന്‍ഡ് മാര്‍ക്ക് പുറത്തിറക്കി. പുതിയ ലോഗോയും പരസ്യവാചകവും ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് മാര്‍ക്ക്. ‘ശക്തമായി വളരൂ’ എന്നതാണ് ബാങ്കിന്റെ പരസ്യ വാചകം. നാഷനല്‍ ബാങ്ക് ഓഫ് അബൂദബിയും (എന്‍.ബി.എ.ഡി) ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) ലയിപ്പിച്ച് രൂപവത്കരിച്ചതാണ് ഫസ്റ്റ് അബൂദബി ബാങ്ക്.

ബാങ്കുമായി ഇടപാടുള്ള എല്ലാവരെയും ശക്തമായി വളരാന്‍ സഹായിക്കുന്നതിന് സമര്‍പ്പിതമായ നടപടികള്‍ തയാറാക്കിയതായി എഫ്.എ.ബി ചെയര്‍മാന്‍ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പറഞ്ഞു. മാത്രവുമല്ല ബാങ്കിന്റെ വെബ്‌സൈറ്റ് ഉടന്‍ പുറത്തിറക്കുമെന്ന് എഫ്.എ.ബി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്‍ ഹമീദ് സഈദ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x