
അബുദാബി: യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഭാഗ്യസമ്മാനം. തമിഴ്നാട് സ്വദേശി തങ്കരാജ് നാഗരാജനാണ് ഇത്തവണ ലോട്ടറി സമ്മാനം ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് സീരിയസില്‍ എട്ടു കോടി രൂപയുടെ സമ്മാനത്തിനാണ് തങ്കരാജ് അര്‍ഹനായത്. പ്രോജക്ട് മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന തങ്കരാജ് ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയുടെ 179-ാമത് ജേതാവാണ്. ഏപ്രിലില്‍ മലയാളിയായ നിഷിത രാധാകൃഷ്ണനു 17 കോടി രൂപ ലഭിച്ചിരുന്നു.
ചെന്നൈയില്‍ ഒരു വീടു പണിയുന്നതിനും കുട്ടികളുടെ പഠനത്തിനുമുള്ള പണം ഉപയോഗിച്ച ശേഷം സമ്മാനത്തിന്റെ ബാക്കിയുള്ള തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നാഗരാജന്‍ പറഞ്ഞു. പതിനെട്ടു വര്‍ഷമായി ജോലി ചെയ്യുന്ന ഇപ്പോഴത്തെ കമ്പനിയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.