Currency

ഹാഇലില്‍ ഷോപ്പിംങ് മാളുകളിലെ സ്വദേശിവത്കരണം സെപ്തംബറില്‍ തുടങ്ങും

സ്വന്തം ലേഖകന്‍Sunday, May 7, 2017 12:39 pm

ഓരോ പ്രവിശ്യകളിലെയും സാഹചര്യങ്ങളും ആവശ്യമുള്ള ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും നോക്കിയാണ് മാളുകളുടെ സൗദിവല്‍ക്കരണ തീയതികള്‍ നിശ്ചയിക്കുക. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും മാളുകളില്‍ അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി സൗദിവല്‍ക്കരണം നടപ്പാക്കാനാണ് നീക്കം.

ജിദ്ദ: സൗദിയില്‍ ഹാഇല്‍ പ്രവിശ്യയില്‍ ഷോപ്പിംങ് മാളുകളിലെ സമ്പൂര്‍ണ സ്വദേശി വത്കരണ നടപടികള്‍ പുതിയ ഹിജ്‌റ വര്‍ഷം മുതല്‍ (സെപ്തംബര്‍ അവസാനം) നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍- സാമൂഹിക ക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. ഹായില്‍ പ്രവിശ്യയിലെ ഷോപ്പിംഗ് മാളുകളിലും സെപ്തംബര്‍ 21 മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങും. ഇതിന് ഗവര്‍ണര്‍ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദുമായി ധാരണയിലെത്തിയതായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് സൗദിയിലെ മുഴുവന്‍ മാളുകളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തിയത്. ഓരോ പ്രവിശ്യകളിലെയും സാഹചര്യങ്ങളും ആവശ്യമുള്ള ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും നോക്കിയാണ് മാളുകളുടെ സൗദിവല്‍ക്കരണ തീയതികള്‍ നിശ്ചയിക്കുക. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും മാളുകളില്‍ അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി സൗദിവല്‍ക്കരണം നടപ്പാക്കാനാണ് നീക്കം.

സ്വദേശി വത്കരണ നടപടികള്‍ എല്ലാ പ്രവിശ്യകളിലും പുരോഗമിച്ച് വരികയാണ്. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ മാളുകളിലാണ് സ്വദേശി വത്കരണം നടപ്പാക്കേണ്ടതെന്നുള്ള ലിസ്റ്റ് അടുത്ത് തന്നെ പ്രസിദ്ധീകരിച്ചേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x