Currency

ഗതാഗത നിയമലംഘനം: അബുദബിയില്‍ ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ റദ്ദാക്കുന്നു

സ്വന്തം ലേഖകന്‍Monday, May 15, 2017 11:40 am

ഈ വര്‍ഷം ജൂലൈ ഒന്ന് വരെ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകളാണ് അബൂദബി പൊലീസ് റദ്ദാക്കുക. അതേസമയം അമിത വേഗം, ചുവപ്പ് സിഗനല്‍ മറികടക്കല്‍, മദ്യ ലഹരിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ബ്ലാക്ക് പോയന്റുകള്‍ ഒഴിവാക്കില്ല.

 

അബുദബി: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകള്‍ പൊലീസ് റദ്ദാക്കുന്നു. യുഎഇ പ്രഖ്യാപിച്ച ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം. എന്നാല്‍ എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.

ഈ വര്‍ഷം ജൂലൈ ഒന്ന് വരെ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകളാണ് അബൂദബി പൊലീസ് റദ്ദാക്കുക. അതേസമയം അമിത വേഗം, ചുവപ്പ് സിഗനല്‍ മറികടക്കല്‍, മദ്യ ലഹരിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ബ്ലാക്ക് പോയന്റുകള്‍ ഒഴിവാക്കില്ല. പുതിയ ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങും.

അതിന് മുമ്പുള്ള ബ്ലാക്ക് പോയന്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഈ അവസരം ഡ്രൈവര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗത നിയമലംഘനം നടത്തിയ വ്യക്തികളുടെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കും ആനുകൂല്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x