Currency

ഫെഡറർ ബജറ്റിൽ ബാങ്കുകൾക്കു പ്രഖ്യാപിച്ച നികുതി ഉപയോക്താക്കളിൽ നിന്നും ഈടാക്കുമെന്നു ബാങ്കുകൾ

സ്വന്തം ലേഖകൻWednesday, May 17, 2017 10:01 pm

ബാങ്കിംഗ് ഉപയോക്താക്കളെയായിരിക്കും അന്തിമമായി പുതിയ നികുതി നിര്‍ദേശം ബാധിക്കുകയെന്നു ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു

അഡലെയ്ഡ്: ഫെഡറർ ബജറ്റിൽ ബാങ്കുകൾക്കു നിർദേശിച്ച നികുതി കസ്റ്റമറിൽ നിന്നും ഈടാക്കുമെന്നു ബാങ്കുകൾ. എഎന്‍സെഡ്, എന്‍എബി, വെസ്റ്റ്പാക്, കോമണ്‍വെല്‍ത്ത്, മാക്വയര്‍ എന്നീ ബാങ്കുകൾ ഇതിനോടകം തന്നെ പുതിയ നികുതി നിർദ്ദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച അവതരിപ്പിച്ച ഫെഡറല്‍ ബജറ്റിലെ പുതിയ നികുതി നിര്‍ദേശം ധൃതിപിടിച്ചുള്ളതായി പോയെന്നാണ് ബാങ്കുകളുടെ പ്രധാന ആരോപണം. ബാങ്കിംഗ് ഉപയോക്താക്കളെയായിരിക്കും അന്തിമമായി പുതിയ നികുതി നിര്‍ദേശം ബാധിക്കുകയെന്നു ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതി ഉപയോക്താക്കളിലേക്ക് കൈമാറരുതെന്ന് ഫെഡറല്‍ ട്രഷറര്‍ സ്‌കോട്ട് മോറിസണ്‍ ബാങ്കുകളോട് അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x